ആ ആൾക്കൂട്ടത്തിലേക്ക് അയാളും നടന്നടുത്തു.ചുറ്റും വട്ടംകൂടി നിന്നവരുടെ കൊച്ചു വിടവുകളിൽ കൂടി ആയാസപ്പെട്ട് നടുവിൽ എന്താണ് സംഭവിച്ചതെന്ന് അയാളുടെ കണ്ണുകൾ പരതി.
ഒരു മുപ്പതു തോന്നിക്കുന്ന ചെറുപ്പാക്കാരൻ രക്തത്തിൽ കുളിച്ചു മരണത്തോട് മല്ലടിക്കുന്നു .നടുറോഡിൽ ഏതോ വണ്ടി അടിച്ചിട്ടതാണ്.ആരും അയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നില്ല.
ഒരു സർക്കസ് കാണുന്ന ലാഘവത്തോടെ ആളുകൾ,പലരും മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്ന തിരക്കിൽ,ഒരു വിരുതൻ ലൈവ് വീഡിയോ പകർത്തി മുഖ പുസ്തകത്തിൽ പോസ്റ്റുകയാണ്
""ഇപ്പോൾ ഒരു അപകടം നടന്നു ഒരാൾ മരണത്തോട് മല്ലടിക്കുന്നത് എല്ലാവരും കാണുക..."
വിരുതന്റെ വാക്കുകൾ!
അവനെ ഒന്ന് മിഴിച്ചു നോക്കി അയാളും അവിടുന്ന് തിരക്കിട്ടു നടന്നു
സമയമില്ല ഇതൊക്കെ നോക്കിനിന്നാൽ ബസ് ചുരം കയറും
കുറ്റബോധമുണ്ട് മനസ്സിന് വല്ലാത്ത ഒരു ശൂന്യത
"ഛെ മോശമായി പോയി "
ഒരു ഫോട്ടോ എടുത്തിരുന്നെങ്കിൽ നാളെ പത്രത്തിൽ വരുംമുന്പേ വാട്സാപ്പിൽ ഒന്ന് പയറ്റമായിരുന്നു അയാൾ പിറുപിറുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ