2018 ഓഗസ്റ്റ് 25, ശനിയാഴ്‌ച

സഖീ നിന്നോടൊരു വാക്ക്

ഒരു സ്വാന്ത്വന മഴയാണ് നീ,
ജീവിത വഴികളിൽ,
കൂട്ടിനു നീയുള്ളപ്പോൾ,
ഞാനെന്തിന് സങ്കട ചൂളയിൽ
നിൽക്കണം!

നാളെ കൊഴിഞ്ഞു പോകുമീ
ക്ഷണിക ജീവിതത്തിൽ
നീതന്ന സ്നേഹമാണെനിക്ക്
ഏറ്റവും വലുത്!

പലപ്പോഴും മനസ്സിൽ വിരഹം
കനക്കുമ്പോൾ എന്നിൽ
നിന്നോർമ്മകൾ വാചാലമാകാറുണ്ട്.

ദുരിത കാലമിൽ ഉള്ളിൽ
ചെങ്കനൽ എരിയുമ്പോൾ
ശാന്തിയുടെ തൂവൽ കൊണ്ട്
നീ  തഴുകിയത്,

ഉലച്ചുകളഞ്ഞ കൊടുങ്കാറ്റ് ഏറെ
വീശിയിട്ടും അടരാതെ നെഞ്ചിൽ
വീണു കണ്ണീരു പൊഴിച്ചത്!

നൊന്തെരിയുന്നൊരെൻ പ്രാണനിൽ
സ്നേഹം ചൊരിഞ്ഞത്,

പാതിരാ കാറ്റിന്റെ ഈണങ്ങളിൽ
മനംതുള്ളിയ മോഹങ്ങൾ പൂത്തത്,

ഇളകിയാടിയ കാറ്റിൽ
കാർക്കൂന്തലിന്റെ നറുമണം പരന്നത്,

പുലരാതിരിക്കട്ടെ രാവുകളെന്ന്
കാതിൽ  മന്ത്രിച്ചത്‌.

ഇനിയെന്റെ ചില്ലകൾ വാടും മുൻപ്
നിന്റെ മോഹങ്ങൾ പൂക്കണം,
നമുക്ക് അനുഭൂതിയുടെ
ആകാശമിൽ ഉയർന്നു പറക്കണം!
പുലർ വെളിച്ചവും ആകാശ നീലിമയും,
നിലാവും കുളിർതെന്നലും ഒരുമിച്ചു കാണണം!
കത്തിയാളുന്ന ഗ്രീഷ്മത്തിൽ
കുളിരു കോരിച്ചൊരിയുന്ന മഴയെ തിരയണം,

അവസാനം ആത്മാവ്‌ കൂടുവിട്ട്
പറന്നുയരുമ്പോൾ എന്റെ കരങ്ങൾ
പിടിക്കാൻ നീയുണ്ടാവണം.

(റഫീഖ് മണ്ടോടി)

വെറുപ്പ്

വെറുപ്പ് നിന്റെ സിരകളിൽ പടർന്നു
ഹൃദയത്തിന്റെ നൈർമല്യം ഒഴുക്കിക്കളഞ്ഞു
ഉള്ളിൽ പുകഞ്ഞ പ്രതികാരത്തിന്റെ അഗ്നിയുടെ
ചൂളയിൽ കറുത്തുപോയ നിന്റെ മുഖത്ത് പുഞ്ചിരികൾ തടവിലാക്കപ്പെട്ടു
വാക്കുകൾ ജ്വാലകളായ് പടർന്നു സർവ്വവും
ഉരുക്കിക്കളഞ്ഞു
നീ വെറുത്തു പലരുടേയും ജീവിതം
നിന്നെ വെറുത്തു പലരും നീ നേടിയതും
വെറുപ്പ് നീ കൊടുത്തതും വെറുപ്പ്

വിഭാഗീയത

ഇവിടെ ഞാൻ ജീവിക്കുന്നു
നിശബ്ദത യുടെ മൂടുപടവുമായ്
ഭയാനമാകും വേർതിരിവിന്റെ
അഗ്നികൾക്കിട യിലും വെറുപ്പിന്റെ വിഭാഗീയതയുടെ ലോകത്ത്,
ആളൊന്നിന് കൊടികളുമായ് ഒച്ചവെക്കുന്നു കവലകളും പള്ളിയും പള്ളിക്കൂടവും...
പോയി മർത്യന്റെ സ്നേഹവും കടാക്ഷവും
ഏതോ വിപത്തിന്റെ ശിഖരം വളർന്നു മനുഷ്യന്റെ
മൂർധാവിലിന്ന്.
ക്തബന്ധങ്ങളിൽ സ്നേഹ സൗഹൃദങ്ങളിൽ
അകൽച്ചയുടെ അവഗണനയുടെ മുള്ളുകൾ.
 കൊടിയുടെ നിറങ്ങളിൽ നിറം മങ്ങിപ്പോയ
 മനസ്സിൽ ഗ്രൂപ്പിനും മറു ഗ്രൂപ്പിനും നിറം പകരുന്നു
പലരും.   
ചിരികളിൽ പോലും വേർതിരിവിന്റെ രൂപം
കൈകൂപ്പി മുട്ടുകുത്തി കുമ്പിടേണ്ട ദേവാലയങ്ങളിൽ ചിലതിൽ ദൈവത്തെ പോലും പരിഹസിക്കുന്ന അട്ടഹാസങ്ങൾ.
ഇവിടെയാർക്കും ദൈവത്തെ വേണ്ട മനുഷ്യരേയും!
വെറുപ്പിന്റെ ലോകത്ത് മുറിച്ചിട്ട സ്നേഹ ബന്ധങ്ങളുടെ നെടുവീർപ്പുകൾ കേട്ടാണ് ഓരോ പകലിന്റെയും തുടക്കം!




                         
                 
   

2018 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

വസന്തം

മോഹങ്ങളുടെ വള്ളിപ്പടർപ്പിൽ
നീവിടരുന്നത്  കാണാൻ  എത്ര കാലം ശിശിരം നിനക്ക് വഴിയൊരുക്കി കാത്തിരുന്നു.
ഒരുപുലർകാലം നീ അണിഞ്ഞൊരുങ്ങി വന്നു
മരങ്ങളിൽ നീലാകാശത്തിന്റെ ഒളിവു പരന്നു
നിന്റെ പരിമളങ്ങളിൽ കിളികൾ  നൃത്തമാടി
സർവാലങ്കാരഭൂഷിതയായ് നീ എന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ ഹൃദയം മഞ്ഞുതുള്ളി പോലെ ആർദ്രമായി.
കാടാകം പൂത്ത്‌ നീ ആഘോഷിക്കുമ്പോൾ
ഓരോ പൂക്കളുടെ ഉള്ളിലും നീ  പിരിയരുതേ എന്നപ്രാർത്ഥന
ശിശിരത്തിലെ രാവിന്റെ തണുപ്പിൽ കുളിരേറ്റു കിടക്കുമ്പോൾ  ഓരോ പൂക്കതിർതുമ്പും നിന്നിലെത്താൻ മോഹിചിരിക്കാം
ഇന്നീ പകൽ അകലുമ്പോൾ നീ പിരിയുന്ന നാളിന്റെ നൊമ്പരമാണ് പൂവിട്ട മരങ്ങൾക്ക്
പിരിയുവാൻ ആവില്ല യെന്ന പരിഭവ മാവാം
വീശുന്ന കാറ്റിന്റെ കാതിൽ ഓരോ ഇലത്തുമ്പും
മന്ത്രിക്കുന്നത്.

അമ്മ

എത്രയോ നോവിൽ പുളഞ്ഞുനീ എന്നിൽ
സുഖമുള്ള ജീവിതം തന്നു പാരിൽ...
പെറ്റുവീണ പൈതലായ് ഞാനന്നുകരഞ്ഞപ്പോൾ
കോരിയെടുത്തെന്നെ അമൃതൂട്ടി നീ അന്ന്

പച്ച മാംസം മുറിഞ്ഞ നോവിൽ നീ ഉരുകുമ്പോൾ
എല്ലാ നോവും മറന്നു മാറോടു ചേർത്തവൾ!
എല്ലാ നോവും മറന്നു മാറോടു ചേർത്തവൾ.

എത്ര രാവിൽ കരഞ്ഞു  നിദ്രകളഞ്ഞു ഞാൻ
എത്ര പട്ടിണി കിടത്തി എന്നമ്മയെ...
ഓർക്കുന്നു ഞാനീ ഓർമയിലെന്നും
എന്നമ്മസഹിച്ചൊരാ ജീവത്യാഗത്തെ...
ഓർക്കുന്നു ഞാനീ ഓര്മയിലെന്നും
എന്നമ്മ സഹിച്ചൊരാ ജീവത്യാഗത്തെ...

എത്രയോ നോവിൽ പുളഞ്ഞുനീ എന്നിൽ
സുഖമുള്ള ജീവിതം തന്നു പാരിൽ...
പെറ്റുവീണ പൈതലായ് ഞാനന്നുകരഞ്ഞപ്പോൾ
കോരിയെടുത്തെന്നെ അമൃതൂട്ടി നീ അന്ന്

എത്ര പെയ്താലും തീരാത്ത മഴപോലെ
സ്നേഹം ചൊരിയുന്ന ആകാശമാണ് നീ
കാർമേഘം മറയ്ക്കാത്ത നിന്റെ നീലിമയിൽ
നിലാവ് വിരിയുന്ന പുഞ്ചിരിയാണെന്നും..

നന്മയാം വാക്കും നേരും നെറിയും
ആദ്യം കേട്ടത് അവിടെയാണല്ലോ
നിന്റെ അഖില മാം സ്നേഹം കണ്ട്
ആകാശ ഭൂമി പ്രഭചൊരിയുന്നു.

നീ കാണിച്ച സൽ വഴി ജീവിച്ചു പോകുവാൻ മോഹിക്കുന്നു ഞാൻ കഴിയില്ലെനിക്കെങ്കിലും
നീതന്ന സ്നേഹം അടരാതെ നെഞ്ചിൽ
സൂക്ഷിക്കുന്നു  ഞാൻ മരണം വരേയ്ക്കും

എന്നമ്മേ... ഒന്ന്മടിയിൽ കിടന്നോട്ടെ ഞാൻ വീണ്ടുമൊരു കുഞ്ഞായ് പിറക്കുവാൻ മോഹിച്...
എന്നമ്മേ...ഒന്ന് മടിയിൽ കിടന്നോട്ടെ ഞാൻ വീണ്ടുമൊരു കുഞ്ഞായ് പിറക്കുവാൻ മോഹിച്...
(റഫീഖ് മണ്ടോടി)