ഒരു സ്വാന്ത്വന മഴയാണ് നീ,
ജീവിത വഴികളിൽ,
കൂട്ടിനു നീയുള്ളപ്പോൾ,
ഞാനെന്തിന് സങ്കട ചൂളയിൽ
നിൽക്കണം!
നാളെ കൊഴിഞ്ഞു പോകുമീ
ക്ഷണിക ജീവിതത്തിൽ
നീതന്ന സ്നേഹമാണെനിക്ക്
ഏറ്റവും വലുത്!
പലപ്പോഴും മനസ്സിൽ വിരഹം
കനക്കുമ്പോൾ എന്നിൽ
നിന്നോർമ്മകൾ വാചാലമാകാറുണ്ട്.
ദുരിത കാലമിൽ ഉള്ളിൽ
ചെങ്കനൽ എരിയുമ്പോൾ
ശാന്തിയുടെ തൂവൽ കൊണ്ട്
നീ തഴുകിയത്,
ഉലച്ചുകളഞ്ഞ കൊടുങ്കാറ്റ് ഏറെ
വീശിയിട്ടും അടരാതെ നെഞ്ചിൽ
വീണു കണ്ണീരു പൊഴിച്ചത്!
നൊന്തെരിയുന്നൊരെൻ പ്രാണനിൽ
സ്നേഹം ചൊരിഞ്ഞത്,
പാതിരാ കാറ്റിന്റെ ഈണങ്ങളിൽ
മനംതുള്ളിയ മോഹങ്ങൾ പൂത്തത്,
ഇളകിയാടിയ കാറ്റിൽ
കാർക്കൂന്തലിന്റെ നറുമണം പരന്നത്,
പുലരാതിരിക്കട്ടെ രാവുകളെന്ന്
കാതിൽ മന്ത്രിച്ചത്.
ഇനിയെന്റെ ചില്ലകൾ വാടും മുൻപ്
നിന്റെ മോഹങ്ങൾ പൂക്കണം,
നമുക്ക് അനുഭൂതിയുടെ
ആകാശമിൽ ഉയർന്നു പറക്കണം!
പുലർ വെളിച്ചവും ആകാശ നീലിമയും,
നിലാവും കുളിർതെന്നലും ഒരുമിച്ചു കാണണം!
കത്തിയാളുന്ന ഗ്രീഷ്മത്തിൽ
കുളിരു കോരിച്ചൊരിയുന്ന മഴയെ തിരയണം,
അവസാനം ആത്മാവ് കൂടുവിട്ട്
പറന്നുയരുമ്പോൾ എന്റെ കരങ്ങൾ
പിടിക്കാൻ നീയുണ്ടാവണം.
(റഫീഖ് മണ്ടോടി)
ജീവിത വഴികളിൽ,
കൂട്ടിനു നീയുള്ളപ്പോൾ,
ഞാനെന്തിന് സങ്കട ചൂളയിൽ
നിൽക്കണം!
നാളെ കൊഴിഞ്ഞു പോകുമീ
ക്ഷണിക ജീവിതത്തിൽ
നീതന്ന സ്നേഹമാണെനിക്ക്
ഏറ്റവും വലുത്!
പലപ്പോഴും മനസ്സിൽ വിരഹം
കനക്കുമ്പോൾ എന്നിൽ
നിന്നോർമ്മകൾ വാചാലമാകാറുണ്ട്.
ദുരിത കാലമിൽ ഉള്ളിൽ
ചെങ്കനൽ എരിയുമ്പോൾ
ശാന്തിയുടെ തൂവൽ കൊണ്ട്
നീ തഴുകിയത്,
ഉലച്ചുകളഞ്ഞ കൊടുങ്കാറ്റ് ഏറെ
വീശിയിട്ടും അടരാതെ നെഞ്ചിൽ
വീണു കണ്ണീരു പൊഴിച്ചത്!
നൊന്തെരിയുന്നൊരെൻ പ്രാണനിൽ
സ്നേഹം ചൊരിഞ്ഞത്,
പാതിരാ കാറ്റിന്റെ ഈണങ്ങളിൽ
മനംതുള്ളിയ മോഹങ്ങൾ പൂത്തത്,
ഇളകിയാടിയ കാറ്റിൽ
കാർക്കൂന്തലിന്റെ നറുമണം പരന്നത്,
പുലരാതിരിക്കട്ടെ രാവുകളെന്ന്
കാതിൽ മന്ത്രിച്ചത്.
ഇനിയെന്റെ ചില്ലകൾ വാടും മുൻപ്
നിന്റെ മോഹങ്ങൾ പൂക്കണം,
നമുക്ക് അനുഭൂതിയുടെ
ആകാശമിൽ ഉയർന്നു പറക്കണം!
പുലർ വെളിച്ചവും ആകാശ നീലിമയും,
നിലാവും കുളിർതെന്നലും ഒരുമിച്ചു കാണണം!
കത്തിയാളുന്ന ഗ്രീഷ്മത്തിൽ
കുളിരു കോരിച്ചൊരിയുന്ന മഴയെ തിരയണം,
അവസാനം ആത്മാവ് കൂടുവിട്ട്
പറന്നുയരുമ്പോൾ എന്റെ കരങ്ങൾ
പിടിക്കാൻ നീയുണ്ടാവണം.
(റഫീഖ് മണ്ടോടി)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ