2018 മേയ് 27, ഞായറാഴ്‌ച

വാക്ക്

വാക്കിനാൽ മുറിവേറ്റ മനസ്സ്
പിടഞ്ഞപ്പോൾ വേദനിക്കുന്ന
വാക്കുകൾ പിറന്നു
ആശ്വാസത്തിന്റെ വാക്കുകൾ കേട്ടപ്പോൾ
പ്രതിഷേധത്തിന്റെ വാക്കുകളും ഉയർന്നു
വാക്കുകൾകൊണ്ട് ചോര ഒഴുകി
വാക്കുകൾ കൊണ്ട് കടലുപോലും ശാന്തമായി
വാക്കിന്റെ തുമ്പിൽ പ്രണയം വിരിഞ്ഞു
ചില വാക്കിനാൽ പ്രണയം മുറിഞ്ഞു
വാക്കുകൾ തൂലികകളായി
കവിതകളായ്,കഥകളായി,
പ്രഭാഷണങ്ങളായ്.
വാക്കുകൊണ്ട് സൃഷ്ട്ടിച്ചു
വാക്കുകൊണ്ട് സംഹരിച്ചു.
ഇനിയും
 എത്രയോ വാക്കുകൾ പൂവിടാൻ
എത്രവാക്കിനാൽ മുറിവേൽക്കാൻ!