കടലിന്റെ തീരത്തെ കാൽപാട് മായ്ക്കുമീ
തിരമാല പോലെ യീ കാലം..
മഞ്ഞിൻ പുതപ്പിട്ടു മൂടിയ ശിശിരമാ-
വസന്തത്തെ വരവേറ്റു മറഞ്ഞുപോയി,
ഏതോ ഗാഢമാം ആശ്ലേഷം പോലെയീ
ഭൂമിയിൽ ചുറ്റി പിണഞ്ഞു നാം നിൽക്കുന്നു,
അടരുവാൻ ഒരുനാളും കൊതിച്ചില്ല എങ്കിലും
കൊഴിഞ്ഞുപോകുന്നു നാം കരിയില പോലെ..
ഒരുനാൾ വസന്തം ഗഗനത്തിൻനീലിമയിൽ
പാരിനലങ്കാരം പോലെ വന്നു...
നി ന്റെയാ നാളിലായ് ഋതുവായിടുവാനായ്
കാട്ടു വള്ളികളും മോഹിച്ചു പോൽ...
ആഘോഷമായ് നീ അന്നാളിൽ പൂത്തപ്പോൾ
കാട്ടു വള്ളിക്കു നൈരാശ്യമായ്...
പൂക്കുവാൻ ആവാത്ത കായ്ക്കുവാൻ കഴിയാത്ത ലോലമാം കാണ്ഡമിൽ നോവേറിയോ..
ലോലമാം കാണ്ഡമിൽ നോവേറിയോ..
പിരിയാതിരുന്നിട്ടു കാലങ്ങൾക്കെപ്പോഴും
മനസിൽ ആനന്ദം ഏകുവാനാകില്ല..
ജീവിത തേരിന്റെ വഴികളിൽ മാനസം നേരേയും,വളഞ്ഞും,പിന്തിരിഞ്ഞുമിരിക്കും..
ഇന്നീ വസന്തങ്ങൾ പോയ്മറയുമ്പോൾ
നൊമ്പരം പെരുത്തുപോയ് ഓരോ പൂവിലും.
ഋതുക്കളോരുപാട് കൊഴിഞ്ഞുപോയിടുന്നു
കൂടെ നാമോരു ഓർമയായ് മറയുന്നു..
ഋതുക്കളോരുപാട് കൊഴിഞ്ഞുപോയിടുന്നു
കൂടെ നാമോരു ഓർമയായ് മറയുന്നു..
തിരമാല പോലെ യീ കാലം..
മഞ്ഞിൻ പുതപ്പിട്ടു മൂടിയ ശിശിരമാ-
വസന്തത്തെ വരവേറ്റു മറഞ്ഞുപോയി,
ഏതോ ഗാഢമാം ആശ്ലേഷം പോലെയീ
ഭൂമിയിൽ ചുറ്റി പിണഞ്ഞു നാം നിൽക്കുന്നു,
അടരുവാൻ ഒരുനാളും കൊതിച്ചില്ല എങ്കിലും
കൊഴിഞ്ഞുപോകുന്നു നാം കരിയില പോലെ..
ഒരുനാൾ വസന്തം ഗഗനത്തിൻനീലിമയിൽ
പാരിനലങ്കാരം പോലെ വന്നു...
നി ന്റെയാ നാളിലായ് ഋതുവായിടുവാനായ്
കാട്ടു വള്ളികളും മോഹിച്ചു പോൽ...
ആഘോഷമായ് നീ അന്നാളിൽ പൂത്തപ്പോൾ
കാട്ടു വള്ളിക്കു നൈരാശ്യമായ്...
പൂക്കുവാൻ ആവാത്ത കായ്ക്കുവാൻ കഴിയാത്ത ലോലമാം കാണ്ഡമിൽ നോവേറിയോ..
ലോലമാം കാണ്ഡമിൽ നോവേറിയോ..
പിരിയാതിരുന്നിട്ടു കാലങ്ങൾക്കെപ്പോഴും
മനസിൽ ആനന്ദം ഏകുവാനാകില്ല..
ജീവിത തേരിന്റെ വഴികളിൽ മാനസം നേരേയും,വളഞ്ഞും,പിന്തിരിഞ്ഞുമിരിക്കും..
ഇന്നീ വസന്തങ്ങൾ പോയ്മറയുമ്പോൾ
നൊമ്പരം പെരുത്തുപോയ് ഓരോ പൂവിലും.
ഋതുക്കളോരുപാട് കൊഴിഞ്ഞുപോയിടുന്നു
കൂടെ നാമോരു ഓർമയായ് മറയുന്നു..
ഋതുക്കളോരുപാട് കൊഴിഞ്ഞുപോയിടുന്നു
കൂടെ നാമോരു ഓർമയായ് മറയുന്നു..