2018 നവംബർ 12, തിങ്കളാഴ്‌ച

കൊഴിഞ്ഞ ഇല

ഇരുൾവീണു മൂടിയ മണ്ണിൽതനിച്ചാക്കി
ചില്ലയിൽ നിന്നെന്നെ അടർത്തിക്കളഞ്ഞുനീ
നിലതെറ്റിവീഴുമ്പോൾ പുതുതായ് ഒരുതളിർ
മുളപൊട്ടി വരുന്നതു ഞാനറിഞ്ഞിരുന്നു.

ഒരു മരച്ചില്ലയിൽ തളിരിട്ട നാമിന്ന്
ഏതോ നേരത്ത്‌ ഇരുവഴി പതിച്ചവർ
ഇതളൂർന്നു വീണഞ്ഞാൻ നിന്നിൽ തളിർക്കും
പുതുനാമ്പു കാണും കാഴ്ച്ചക്കാരനായ്

ഒരു കാറ്റേറ്റുഞാൻ  നിന്നരികിൽ വന്നപ്പോൾ
അപരിചിതയേപോലെ നീ വെയിൽ നോക്കിനിന്നു.
പറയുവാനുള്ള പല വാക്കിനുപോലും
തടവുകാരെന്റെ സ്വാതന്ത്ര്യമായ്..
ഓർമ്മകൾപോലും  ഉണർത്താതെ  എന്നെ
ഏതോ ലോകത്തുപേക്ഷിച്ചിരുന്നു പോൽ.

മറവിതൻ ഇരുൾ വീണ നിന്റെയാ വദനമിൽ
ഒരുനാളെന്നോർമ്മകൾ പൂവിടുമോ
നിന്റെയാ മനമതിൽ ഞാനില്ല എങ്കിലും
നിഴലുപോൽ നടന്നിരുന്ന കാലമുണ്ട് .
  

അഭിപ്രായങ്ങളൊന്നുമില്ല: