കൈപിടിക്കാനാരുമില്ലാതെ യീ
കൈ കുഴഞ്ഞു പോയ വാർധക്യമേ-നിൻ
വിരലുപിടിച്ചു നടക്കുവാൻ മോഹമില്ല-
കാലത്തിന്റെ വികൃത രൂപങ്ങൾക്ക്.
കനവ് കത്തുന്ന വാർധക്യമേ - നിൻ
ആശകൾ കൊഴിഞ്ഞ പൂക്കളായ്-
മിഴികളിൽ നിറയുന്ന തുള്ളികൾ
മഴകൾ പോലും കടമെടുത്തതോ..
ഉദരത്തിൽ മൊട്ടിട്ട കാലംമുതൽ
ഊണുറക്കമില്ലാ അമ്മയ്ക്കാനാളിൽ
കനവിലൊരായിരം പ്രതീക്ഷകൾ
പണിതു കാത്തിരുന്നു അഛനും അമ്മയും.
തൻചിറകു തളരുംവരേ യവർ
പറത്തി നിന്നെ ആകാശങ്ങളിൽ
പിന്നെബന്ധങ്ങളുടെ ചരടുപൊട്ടിച്ചുനീ
പറന്നു പോയതെവിടെക്കാണ്
നൊന്തു പെറ്റൊരമ്മയും നിനക്കു
തണലേകി ഉരുകിപ്പോയോരാ- അഛനും
വൃദ്ധസധനങ്ങളുടെ അകത്തളങ്ങളിൽ
മനസുമരിച്ചു കിടക്കുന്നുണ്ടവർ
അരുതരുതേ വൃദ്ധരോടരുതേ ക്രൂരത
നാളെ നീയും വൃദ്ധനാവും, മക്കൾ
നിന്നെ തൊഴിച്ചു പുറത്തിടും കാലം-
വിദൂരമല്ല വരും വരാതിരിക്കില്ല !!
അരുതരുതേ വൃദ്ധരോടരുതേ ക്രൂരത
നാളെ നീയും വൃദ്ധനാവും, മക്കൾ
നിന്നെ തൊഴിച്ചു പുറത്തിടും കാലം-
വിദൂരമല്ല വരും വരാതിരിക്കില്ല !!
കൈ കുഴഞ്ഞു പോയ വാർധക്യമേ-നിൻ
വിരലുപിടിച്ചു നടക്കുവാൻ മോഹമില്ല-
കാലത്തിന്റെ വികൃത രൂപങ്ങൾക്ക്.
കനവ് കത്തുന്ന വാർധക്യമേ - നിൻ
ആശകൾ കൊഴിഞ്ഞ പൂക്കളായ്-
മിഴികളിൽ നിറയുന്ന തുള്ളികൾ
മഴകൾ പോലും കടമെടുത്തതോ..
ഉദരത്തിൽ മൊട്ടിട്ട കാലംമുതൽ
ഊണുറക്കമില്ലാ അമ്മയ്ക്കാനാളിൽ
കനവിലൊരായിരം പ്രതീക്ഷകൾ
പണിതു കാത്തിരുന്നു അഛനും അമ്മയും.
തൻചിറകു തളരുംവരേ യവർ
പറത്തി നിന്നെ ആകാശങ്ങളിൽ
പിന്നെബന്ധങ്ങളുടെ ചരടുപൊട്ടിച്ചുനീ
പറന്നു പോയതെവിടെക്കാണ്
നൊന്തു പെറ്റൊരമ്മയും നിനക്കു
തണലേകി ഉരുകിപ്പോയോരാ- അഛനും
വൃദ്ധസധനങ്ങളുടെ അകത്തളങ്ങളിൽ
മനസുമരിച്ചു കിടക്കുന്നുണ്ടവർ
അരുതരുതേ വൃദ്ധരോടരുതേ ക്രൂരത
നാളെ നീയും വൃദ്ധനാവും, മക്കൾ
നിന്നെ തൊഴിച്ചു പുറത്തിടും കാലം-
വിദൂരമല്ല വരും വരാതിരിക്കില്ല !!
അരുതരുതേ വൃദ്ധരോടരുതേ ക്രൂരത
നാളെ നീയും വൃദ്ധനാവും, മക്കൾ
നിന്നെ തൊഴിച്ചു പുറത്തിടും കാലം-
വിദൂരമല്ല വരും വരാതിരിക്കില്ല !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ