മോഹങ്ങളുടെ വള്ളിപ്പടർപ്പിൽ
നീവിടരുന്നത് കാണാൻ എത്ര കാലം ശിശിരം നിനക്ക് വഴിയൊരുക്കി കാത്തിരുന്നു.
ഒരുപുലർകാലം നീ അണിഞ്ഞൊരുങ്ങി വന്നു
മരങ്ങളിൽ നീലാകാശത്തിന്റെ ഒളിവു പരന്നു
നിന്റെ പരിമളങ്ങളിൽ കിളികൾ നൃത്തമാടി
സർവാലങ്കാരഭൂഷിതയായ് നീ എന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ ഹൃദയം മഞ്ഞുതുള്ളി പോലെ ആർദ്രമായി.
കാടാകം പൂത്ത് നീ ആഘോഷിക്കുമ്പോൾ
ഓരോ പൂക്കളുടെ ഉള്ളിലും നീ പിരിയരുതേ എന്നപ്രാർത്ഥന
ശിശിരത്തിലെ രാവിന്റെ തണുപ്പിൽ കുളിരേറ്റു കിടക്കുമ്പോൾ ഓരോ പൂക്കതിർതുമ്പും നിന്നിലെത്താൻ മോഹിചിരിക്കാം
ഇന്നീ പകൽ അകലുമ്പോൾ നീ പിരിയുന്ന നാളിന്റെ നൊമ്പരമാണ് പൂവിട്ട മരങ്ങൾക്ക്
പിരിയുവാൻ ആവില്ല യെന്ന പരിഭവ മാവാം
വീശുന്ന കാറ്റിന്റെ കാതിൽ ഓരോ ഇലത്തുമ്പും
മന്ത്രിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ