2018 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

അമ്മ

എത്രയോ നോവിൽ പുളഞ്ഞുനീ എന്നിൽ
സുഖമുള്ള ജീവിതം തന്നു പാരിൽ...
പെറ്റുവീണ പൈതലായ് ഞാനന്നുകരഞ്ഞപ്പോൾ
കോരിയെടുത്തെന്നെ അമൃതൂട്ടി നീ അന്ന്

പച്ച മാംസം മുറിഞ്ഞ നോവിൽ നീ ഉരുകുമ്പോൾ
എല്ലാ നോവും മറന്നു മാറോടു ചേർത്തവൾ!
എല്ലാ നോവും മറന്നു മാറോടു ചേർത്തവൾ.

എത്ര രാവിൽ കരഞ്ഞു  നിദ്രകളഞ്ഞു ഞാൻ
എത്ര പട്ടിണി കിടത്തി എന്നമ്മയെ...
ഓർക്കുന്നു ഞാനീ ഓർമയിലെന്നും
എന്നമ്മസഹിച്ചൊരാ ജീവത്യാഗത്തെ...
ഓർക്കുന്നു ഞാനീ ഓര്മയിലെന്നും
എന്നമ്മ സഹിച്ചൊരാ ജീവത്യാഗത്തെ...

എത്രയോ നോവിൽ പുളഞ്ഞുനീ എന്നിൽ
സുഖമുള്ള ജീവിതം തന്നു പാരിൽ...
പെറ്റുവീണ പൈതലായ് ഞാനന്നുകരഞ്ഞപ്പോൾ
കോരിയെടുത്തെന്നെ അമൃതൂട്ടി നീ അന്ന്

എത്ര പെയ്താലും തീരാത്ത മഴപോലെ
സ്നേഹം ചൊരിയുന്ന ആകാശമാണ് നീ
കാർമേഘം മറയ്ക്കാത്ത നിന്റെ നീലിമയിൽ
നിലാവ് വിരിയുന്ന പുഞ്ചിരിയാണെന്നും..

നന്മയാം വാക്കും നേരും നെറിയും
ആദ്യം കേട്ടത് അവിടെയാണല്ലോ
നിന്റെ അഖില മാം സ്നേഹം കണ്ട്
ആകാശ ഭൂമി പ്രഭചൊരിയുന്നു.

നീ കാണിച്ച സൽ വഴി ജീവിച്ചു പോകുവാൻ മോഹിക്കുന്നു ഞാൻ കഴിയില്ലെനിക്കെങ്കിലും
നീതന്ന സ്നേഹം അടരാതെ നെഞ്ചിൽ
സൂക്ഷിക്കുന്നു  ഞാൻ മരണം വരേയ്ക്കും

എന്നമ്മേ... ഒന്ന്മടിയിൽ കിടന്നോട്ടെ ഞാൻ വീണ്ടുമൊരു കുഞ്ഞായ് പിറക്കുവാൻ മോഹിച്...
എന്നമ്മേ...ഒന്ന് മടിയിൽ കിടന്നോട്ടെ ഞാൻ വീണ്ടുമൊരു കുഞ്ഞായ് പിറക്കുവാൻ മോഹിച്...
(റഫീഖ് മണ്ടോടി)

അഭിപ്രായങ്ങളൊന്നുമില്ല: