2016 ഓഗസ്റ്റ് 13, ശനിയാഴ്‌ച

കൊലക്കത്തി നെഞ്ചേറ്റുന്നവർ

പരസ്പരം കൊന്നും കൊലവിളിച്ചും മനുഷ്യർ.അർക്കു വെണ്ടിയാണ് മരിക്കുന്നതെന്നോ അർക്കുവേണ്ടിയാണോ കൊല്ലുന്നതെന്നോ ഇവർക്കു അറിയില്ല.രാഷ്ട്രീയം തലയ്ക്കു പിടിച്ചപ്പോൾ കോടിയുടെ നിറം മാറിയവന്റെ നെഞ്ചുപിളർക്കാൻ പരസ്പരം മൽസരിക്കുകയാണ് പലരും.ചുവപ്പും പച്ചയും കാവിയും ..അങ്ങനെ നിറങ്ങൾ മാറിയതിന്റെ പേരിൽ തമ്മിൽ തല്ലുന്നവർ.കൊന്നു തള്ളുന്നവൻ ഓർക്കുന്നില്ല കൊല്ലപ്പെടുന്നവന്റെ ജീവൻ എത്ര വിലപിടിച്ചതാണെന്നു.അവന്റെ oതണൽ പറ്റിജീവിക്കുന്ന ഒരു കുടുംബത്തെയോ അവന്റെ കൈകളിലെ മിട്ടായികൾ വാങ്ങാൻ ഉമ്മറ പടികളിൽ കാത്തുനിൽക്കുന്ന മക്കളെയോ ഓർക്കുന്നില്ല.
എത്ര വീടുകളിലെ 'അമ്മ മാരാണ് കണ്ണീര് തൂകി കഴിയുന്നത്.എത്ര വിധവകളെയാണ് നമ്മുടെ നാടിനു ഈ വർഗങ്ങൾ സമർപ്പിക്കുന്നത്.രാഷ്ട്രീയം പരസ്പരം കൊന്നും കൊലവിളിച്ചും കൊണ്ട് നടക്കാനുള്ളതാണെന്ന് ആരാണിവരെ പറഞ്ഞു പഠിപ്പിച്ചത്?,
കൊല്ലാനും തല്ലാനും നടക്കുന്നപ്രവർത്തകൻ ആലോചിക്കണം എന്ത് കൊണ്ടാണ് തന്റെ നേതാക്കൾ എതിർ നേതാവിനെയോ മറ്റോ കൊല്ലുന്നില്ല.ഇസ്തിരി ഇട്ട ഷർട്ട് ഒന്ന് ചുളിവ് വീഴ്ത്താൻ പോലും അവർക്കു സമയാമില്ല.അവർ പരസ്പരം സംസാരിച്ചും കുശലം പറഞ്ഞും സൗഹൃദത്തോടെ കഴിയുന്നത് കാണുന്നില്ലേ നിങ്ങൾ
അവരുടെ വീടുകളിൽ ഒന്നും വിധവകളോ മക്കളെ നഷ്ട്ടപ്പെട്ട അമ്മമാരോ ഇല്ല.അവരൊന്നും ജയിലുകളിലോ മറ്റോ ശിക്ഷ അനുഭവിക്കുന്നില്ല.അവർ സുഖമായി ജീവിക്കുന്നു.പരസ്പരം പോരടിക്കുന്നവനോ ? അവനു പുറത്തിറങ്ങി ഒറ്റക്കുഒന്ന് നടക്കാൻ കഴിയുമോ.അങ്ങനെ
 നടന്നാൽ അവന്റെ പിന്നാലെ കൊലക്കത്തിയുമായ് മറുവിഭാഗം വരും.

വല്ലാത്ത ലോകം.ഈ പൈശാചികത അവസാനിപ്പിക്കാൻ ഒരു സർവ്വകക്ഷി യോഗങ്ങൾക്കും ആവില്ല.കാരണം അത്രമാത്രം രാഷ്ട്രീയ വൈരാഗ്യങ്ങളാണ് നമ്മുടെ ഈ വിഭാഗങ്ങൾക്ക് ഉള്ളത്.അത് മാറ്റിയെടുക്കാനുള്ള ചികിത്സ എന്താണെന്ന് മനസ്സ് മരവിച്ച മലയാളിക്ക് അറിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല: