2018 സെപ്റ്റംബർ 2, ഞായറാഴ്‌ച

വിധവ

ഹൃത്തടം നീറി കരഞ്ഞു കൺ  തുള്ളി
വറ്റിപ്പോയ മരുഭൂമിയാണവൾ,
നിറങ്ങളില്ലാതെ നീറുന്ന മനസ്സിനെ
ഇരുണ്ട മുറിയിൽ അടച്ചിട്ടവളാണവൾ
സഹതാപ തരംഗങ്ങൾ കേട്ടുകേട്ടു കാതടഞ്ഞുപോയ ബധിരയാണവൾ.
കരയുന്ന കണ്ണുനീർ തുടക്കാൻ തൂവാല
തികയാതെ പോയ ദരിദ്രയാണവൾ.
സങ്കട പേമാരി പെയ്തിട്ടും നനയാതെ
പോയ ഉഗ്ര ശിലയാണവൾ!
പാതി തിന്ന മാമ്പഴം കണക്കെ ഞെട്ടറ്റു
വീണു പോയതാണവൾ.
അലയടിക്കാത്ത കടലാണവൾ
തളം കെട്ടിനിന്ന് വറ്റി വറുതിയായ്
മണ്ണിലേക്ക് ഉൾ വലിഞ്ഞതാണവൾ.

അഭിപ്രായങ്ങളൊന്നുമില്ല: