ഹൃദയത്തിൽ ഒരു മഴപെയ്തു തോർന്നു
വാക്കുകളുടെ തണുത്ത തുള്ളികൾ ചിതറിവീണ മഴയാണ് പെയ്തു തീർന്നത്.
മിഴിനീരും മഴയത്തുള്ളികളും ഒന്നിച്ചു ചേർന്നു ഒഴുകിയപ്പോൾ അകന്നത് തടം കെട്ടിനിന്ന
മനസ്സിന്റെ നോവുകളാണ്.
എന്നോ പറഞ്ഞുവെച്ച വാക്കുകൾ പാലിക്കാൻ
ജീവിതത്തിന്റെ വെയിലിൽ ഞാൻ മറന്നു.
പ്രാരാബ്ധങ്ങളുടെ ഭാണ്ഡമഴിച്ചപ്പോൾ
ബാക്കിവന്നത് നോവും വേവലാതിയും
ശൂന്യമായ കൈഞാൻ നീട്ടിപിടിച്ചത്
ഇരുളിന്റെ മറക്കുള്ളിലാണ് അതിനാൽ
ജനം വന്നുവിളിച്ചപ്പോൾ കാണാതെ
പോയെൻ കരവും കോലവും.
നാളെയുടെ പ്രദീക്ഷകൾ അവസാനിച്ചില്ലെങ്കിലീ
പറഞ്ഞു തീർന്ന വാക്കുകൾക്ക് പൂത്തുലയണം അപ്പോൾ മഴയ്ക്ക് നനക്കാൻ ആകാശത്തു
മൗനത്തിന്റെ പുതിയ കാർമേഘം പിറക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ