അയാൾ നഗരത്തിൽ എത്തുമ്പോൾ വെയിലിനു ചൂട് വെച്ച് വരുന്നേയുള്ളൂ.
ഇളം വെയിലിന്റെ കുഞ്ഞു ചീളുകൾ വീണ പാതയോരത്തുകൂടി അയാൾ ദൂരെയുള്ള ദേവാലയം ലക്ഷ്യമാക്കി നടന്നു .ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.വെയിൽ കനക്കും മുൻപേ അവിടെ എത്തണം. ദൃതിയിൽ അയാളുടെ കാലുകൾ ചലിച്ചു.
അൽപ്പം അകലേനിന്ന് ഏതോകുട്ടികളുടെ കരച്ചിൽ അയാളുടെ കാതിൽ വന്നലച്ചു.
ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും കരച്ചിലിന്റെ ശബ്‌ദം ഏറിവന്നുകൊണ്ടിരുന്നു.
ഒരു പീടിക തിണ്ണയിൽ രണ്ടു കാലിലും അസുഖം ബാധിച്ച് നടക്കാൻ പോലും കഴിയാത്ത രൂപത്തിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്അ.
വരുടെ അരികിൽ നി ന്നാണ് ആകുട്ടികൾ കരയുന്നത്.
വിശന്നിട്ടാകും അവർ കരയുന്നത് .
അവരെ കാണുമ്പോൾ തന്നെ അറിയാം ഒരുപാട് ദിവസമായി വല്ലതും കഴിച്ചിട്ടെന്ന്.
അല്ലെങ്കിലും തെരുവിലെ ബാല്യങ്ങൾ സ്വപ്നങ്ങളിലാണല്ലോ അധികവും ആഹാരം
കഴിക്കുന്നത്.
വേറെ എവിടെനിന്നു കിട്ടാൻ.
ആ സ്ത്രീ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്.
മെലിഞ്ഞൊട്ടി സംസാരിക്കാൻ പോലും കഴിയാത്ത തരത്തിലായിരുന്നു ആസ്ത്രീയുടെരൂപം.
അയാളെ കണ്ടപ്പോൾ ആകുട്ടികൾ കരച്ചിൽ നിറുത്തി,
ഇപ്പൊൾ ഞങ്ങൾക്ക് വല്ലതും കിട്ടുമെന്ന പ്രതീക്ഷയിലാവും അങ്ങിനെ സംഭവിച്ചത്.
അയാളെ നോക്കി ആ സ്ത്രീ കൈ നീട്ടി പറഞ്ഞു.
"ഞങ്ങൾക്ക് എന്തെങ്കിലും തരണം മരിക്കും മുൻപേ എന്റെ മക്കൾക്ക് അവരുടെ ചുണ്ടൊന്നു നനക്കാൻ...
ഒരു ചാണ് ദൂരം എനിക്ക് നടക്കാൻ വയ്യ അതോണ്ടാ"..
പക്ഷെ അയാൾ കേട്ടതായി ഭാവിച്ചില്ല.
ദൃതിയിൽ ചുവടുവെച്ച് അയാൾ മുന്നോട്ട് നീങ്ങി.
കുട്ടികൾ അപ്പോൾ പ്രതീക്ഷ കൈവിട്ടത് കൊണ്ടാവും ഉറക്കെ കരയുന്നുണ്ട്.
ആ കരച്ചിൽ അയാളുടെ കാതുകളിൽ നേർത്തുനേർത്ത് ഇല്ലാതെയായി.
അല്ലെങ്കിലും ഇത്തരം വിലാപങ്ങൾ ആര് കേൾക്കാൻ.
കയ്യിൽ അൽപ്പം പണമുണ്ടെങ്കിൽ പാവങ്ങളൊക്കെ ഭൂമിയിൽ ഉണ്ടോ എന്ന്ചോദിക്കും പലരും.
എല്ലാവരും തന്നെ പോലെ സമ്പന്നരാണ് എന്ന് മനസ്സിൽ നടിക്കുന്നു ചിലർ.
ഇനി ആർക്കെങ്കിലും വല്ലതും കൊടുക്കുന്നുവെങ്കിൽ നവമാധ്യമങ്ങളിൽ ഫോട്ടോ ഇടണം, നാലാൾ അറിയാതെ ഒന്നും കൊടുക്കരുത്.
ഒരു പഴത്തൊലി പോലും.
ഇതാണിന്നത്തെ അവസ്ഥ.
ദേവാലയത്തിനു മുന്നി അയാൾ എത്തി
എവിടെ നിന്നോ വന്ന ഒരു തണുത്ത കാറ്റ് അയാളെ തഴുകി കടന്നു പോയി.
ആളുകൾ വരുന്നേ ഉള്ളു.
തിരക്കാവും മുൻപ് കയ്യിലെ നേർച്ചകൾ അവിടെ ഏൽപ്പിച്ചു മനസ്സ് നിറഞ്ഞൊന്നു പ്രാർത്ഥിക്കണം.
അയാൾ തീരുമാനിച്ചു.
പക്ഷെ അതിനു മുൻപ് കയ്യും കാലുമൊക്കെ ഒന്ന് കഴുകണം.അയാൾ വാഷ്‌റൂം ലക്ഷ്യമാക്കി നീങ്ങി,
വാഷ്‌റൂമിന് വെളിയിലെ ഒരു സ്ലാബിനു പുറത്തു കയ്യിലെ ബാഗു വെച്ച് അകത്തു കടന്നു.
കൈ കാലുകൾ കഴുകി ആശ്വാസത്തോടെ അയാൾ തിരികെവന്നുനോക്കുമ്പോൾ അയാളുടെ ബാഗ് അവിടെ കാണാനില്ല.
നാലുപാടും നോക്കി ഇല്ല കാണാനില്ല
"ദൈവമേ പൈസ"
അയാളുടെ ഉച്ചത്തിലുള്ള ശബ്‌ദം കേട്ടിട്ട് ആളുകൾ കൂടി.
ആരോ ഒരാൾ അയാളോട് ചോദിക്കുന്നുണ്ടായിരുന്നു.
"എന്താ പോയത് "
ബോർഡ് വെച്ചത് കണ്ടില്ലേ നിങ്ങൾ
അപ്പോഴാണ് അയാൾ ആ ബോർഡ് ശ്രദ്ധിച്ചത്
മോഷ്ട്ടാക്കളെ സൂക്ഷിക്കുക!
വിലപിടിച്ച സാധനങ്ങൾ കയ്യിൽ തന്നെ സൂക്ഷിക്കുക!
ഇങ്ങനെ എഴുതിയിരുന്നു ആ ബോർഡിൽ.
"ദേവാലയമെല്ലെ ഇവിടെ ആര് കട്ടോണ്ടു പോകാൻ എന്ന് കരുതി പ്പോയി"
അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
"അതൊക്കെ പണ്ട് ഇന്ന് ദൈവത്തെ വരെ അടിച്ചുകൊണ്ട് പോകുന്ന കള്ളൻമാർ ഉണ്ടിവിടെ "
ആരോ ഒരാൾ വിളിച്ചു പറയുന്നുണ്ട്.
ജീവിതത്തിലെ ആഗ്രഹ മായിരുന്നു ഇവിടെ ഒന്ന് വന്നു പ്രാർത്ഥിക്കാൻ ,നേർച്ച കൊടുക്കാൻ കയ്യിലെ സമ്പാദ്യത്തിന്റെ പാതിയോളമെടുത്തുവന്നത് ആ ദേവാലയത്തിൽ കൊടുക്കാനായിരുന്നു.
എല്ലാം കൊണ്ടുപോയി.
താങ്ങാൻ ആവാത്ത ദുഃഖം അയാളെ തളർത്തിക്കളഞ്ഞു.അടുത്തുള്ള ഒരിരുപ്പിടത്തിലേക്ക് അയാൾ ഇരുന്നു.
അൽപ്പം കഴിഞ്തു അയാൾ അയാൾ അവിടെനിന്നു എഴുന്നേറ്റപ്പോൾ ആരോ
പറയുന്നുണ്ടായിരുന്നു,
"ഒരു പരാതി കൊടുത്തേക്ക് "
പക്ഷെ അയാളത് ചെവിക്കൊണ്ടില്ല.
അയാൾ ഓർത്തു വഴിയിൽ ആവശ്യക്കാർ
കൈനീട്ടി കരഞ്ഞിട്ടും ഒരു ഒരു നാണയതുട്ടു
പോലും കൊടുക്കാതെ മുഖം തിരിച്ചതിനു ദൈവം തന്ന ശിക്ഷയാണിത്.
ദൈവത്തിന് എന്റെ പണം വേണ്ടായിരുന്നു അതാണ് അത് നഷ്ട്ടപെട്ടുപോയത്.
അയാൾ ദേവാലയത്തിൽ കയറി ഒന്ന് പ്രാർത്ഥിക്കുക പോലും ചെയ്തില്ല.
അയാൾ നേരെ കുട്ടികൾ നിലവിളിച്ചു കരയുന്ന ആ തെരുവിലക്ക് നടന്നു.
അവരുടെ അരികിലേക്ക് മനസിൽ ഒരുപാട്
മാപ്പ് പറഞ്ഞുകൊണ്ട് ചെന്നു.
അയാൾക്ക് അറിയാമായിരുന്നു
അവിടെയാണ് ദൈവംഉള്ളതെന്ന് .
ശരിയാണ്അവിടെ ആയിരുന്നു അപ്പോൾ അയാളുടെ ദൈവം കാവലിരുന്നത്.
ദൈവത്തിന്റെ തെരുവിൽ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ